വയനാടിൻ്റെ വികസനം; പ്രിയങ്കയെ തെറ്റിദ്ധരിപ്പിക്കുന്നു
കൽപ്പറ്റ: വയനാടിൻ്റെ കാർഷിക സമൃദ്ധിയും കാർഷിക വ്യവസ്ഥയുംതകർച്ചയുടെ നെല്ലിപ്പടിയിൽ എത്തി നിൽക്കുന്ന സന്ദർഭത്തിൽ അതിൻ്റെ പുനരുജ്ജീവനത്തേക്കാളും വന്യജീവി പ്രശ്നത്തെക്കാളും ആദിവാസി പ്രശ്നത്തേക്കാളും മുന്തിയ പരിഗണന വിമാനത്താവളത്തിനും ചുരം ബദൽ റോഡുകൾക്കും രാത്രിയാത്രാ നിരോധനത്തിനും റെയിൽവേക്കുമാണെന്ന വ്യാജ വികസന അജണ്ടകൾ അവതരിപ്പിച്ച് പ്രിയങ്കാ ഗാന്ധിയെ തെറ്റിധരിപ്പിക്കാനള്ള ശ്രമത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ജനങ്ങൾക്കിടയിൽ വ്യാമോഹം പരത്തി അവരെ അഭിരമിപ്പിക്കാനാണ് രാഷ്രീയ പാർട്ടികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ദേശീയ – അന്തർദേശീയ ശ്രദ്ധ ആകർഷിക്കുന്ന വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ വയനാടിൻ്റെ യഥാർഥ വികസന പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സമിതി അഭ്യർഥിച്ചു.
സമിതി യോഗത്തിൽ എൻ.ബാദുഷ, പി.എം.സുരഷ്, തോമസ്സ് അമ്പലവയൽ, എം.ഗംഗാധരൻ, ബാബു മൈലമ്പാടി, സണ്ണി മരക്കാവ്, എ. വി. മനോജ് സി.എ.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.





Leave a Reply