സ്കൂൾ തെരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രവുമായി വിദ്യാർത്ഥി
ബത്തേരി: പൂമല മെക്ലോർഡ്‌സ് ഇംഗ്ലിഷ് സ്‌കൂളിൽ തെരഞ്ഞെടുപ്പ് നടത്തിയത് വോട്ടെടുപ്പ് യന്ത്രം ഉപയോഗിച്ച്. വോട്ടിങ് യന്ത്രങ്ങൾ രൂപകൽപന ചെയ്തത് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ജോവൽ റോബിൻ.
ബുത്ത് ഏജന്റും പോളിങ് ഏജന്റും പോളിങ് ഓഫിസർമാരുമടക്കം തിരഞ്ഞെടുപ്പിന്റെ മുഴുവൻ നടപടി ക്രമങ്ങളും അനുവർത്തിച്ച് 4 പാനൽ രൂപീകരിച്ചാണ് മെക് ലോർഡ്‌സിൽ തിരഞ്ഞെടുപ്പ് നടത്തിയത്. 6 വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച് ഇന്നലെ നടത്തിയ തെരഞ്ഞെടുപ്പിൽ 3 മുതൽ 10 വരെയുള്ള ക്ലാസിലെ363 കുട്ടികളാണ് വോട്ട് രേഖപ്പെടുത്തിയത്.
സ്ഥാനാർഥികളുടെ പേരും വിവരങ്ങളും ചിത്രങ്ങളും ചിഹ്നവും യന്ത്രത്തിൽ ദൃശ്യമായിരുന്നു. അപ്പപ്പോഴുള്ള വോട്ടിങ് നിലയും പോളിങ് ശതമാനവും അറിയുന്നതിനുള്ള സൗകര്യവും കൺട്രോൾ റൂമിൽ ഏർപ്പെടുത്തി.
ജോവൽ റോബിൻ സ്‌കൂളിൽ ഹെഡ് ഗേൾ, ഹെഡ് ബോയ്, സ്പീക്കർ, മാഗസിൻ എഡിറ്റർ, ആർട്സ് ക്ലബ് സെക്രട്ടറി, സ്പോർട്‌സ് ക്യാപ്റ്റൻ, ക്ലാസ് പ്രതിനിധികൾ, ഹൗസ് ക്യാപ്റ്റൻമാർ തുടങ്ങിയ സ്‌ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചതെന്ന് പ്രിൻസിപ്പൽ ഡോ.സി.എ.ബീന പറഞ്ഞു.
Leave a Reply