August 31, 2026

കണിയാരം പ്രഭാത് വായനശാലയിൽ ഓണാഘോഷം 22, 23 തീയതികളിൽ: സംഘാടക സമിതി രൂപീകരിച്ചു

0
IMG_20260809_192435
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കണിയാരം പ്രഭാത് വായനശാല ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈ മാസം 22, 23 തീയതികളിൽ നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ. ഷബിത ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് കെ. രാജീവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എ. കെ. റൈഷാദ്, എ. സോമദാസ്, കെ. ജി. ശിവദാസൻ, കെ. ജി. ജോയ്, എം. സി. ബേബി എന്നിവർ സംസാരിച്ചു. എ. കെ. റൈഷാദ് (കൺവീനർ), കെ. രാജീവൻ (ചെയർമാൻ), എം. സി. ബേബി (ഖജാൻജി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *