പ്രവർത്തനമാരംഭിച്ച് വനം എമർജൻസി സെന്റർ
മാനന്തവാടി: നോർത്ത് വയനാട് വനം ഡിവിഷന്റെ പരിധിയിൽവരുന്ന വനം വന്യജീവി സംബന്ധമായ വിവരങ്ങൾ ഏതു സമയത്തും ജനങ്ങൾക്ക് വനം വകുപ്പിനെ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിവിഷൻ എമർജൻസി ഓപ്പറേഷൻ സെൻ്റർ മാനന്തവാടി ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിച്ചു.
ഡിസ്ട്രിക്ട് എമർജൻസി സെൻ്ററിന്റെ മാതൃകയിലായിരിക്കും ഇതിൻ്റെയും പ്രവർത്തനം. ഇവിടെ ലഭിക്കുന്ന വിവരങൾ ഉടൻ തന്നെ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ 9188407544. സെന്ററിന്റെ ഉദ്ഘാടനം നോർത്ത് വയനാട് ഡിഎഫ്ഒ കെ. ജെ മാർട്ടിൻ ലോവൽ നിർവ്വഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ രാകേഷ്.കെ, സനൂപ് കൃഷ്‌ണൻ, പി.വി, റോസ് മേരി എന്നിവരും മറ്റു വനം ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും പങ്കെടുത്തു.
ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്ന അവസരത്തിൽ ഉദ്യോഗസ്ഥരുടെ സ്വയം രക്ഷയ്ക്കായി ‘ 12 ബോർ’ ഗണ്ണുകൾ ബംഗാൾ റൈഫിൾ ഫാക്‌ടറിയിൽ നിന്നും വയനാട്ടിൽ എത്തിച്ചു. നിലവിലെ തോക്കുകൾ കൂടാതെ 39 തോക്കുകളാണ് വനം വകുപ്പ് വാങ്ങിയത്. 12 എണ്ണം നോർത്ത് വയനാട് ഡിവിഷനും 12 വയനാട് വൈൽഡ് ലൈഫ് ഡിവിഷനും 15 എണ്ണം സൗത്ത് വയനാട് ഡിവിഷനും കൈമാറിയിട്ടുണ്ട്.





Leave a Reply