മന്ത്രിയെ ഉറ്റ്നോക്കി വയനാട്
മാനന്തവാടി: വയനാടിന്റെ എല്ലാ പ്രശ്നങ്ങളുമറിയുന്ന ഒ.ആർ കേളു മന്ത്രിയായെത്തുമ്പോൾ ജില്ലയുടെ വികസനത്തിനായി എന്തുചെയ്യുമെന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് വയനാടൻ ജനത. വികസനത്തിനും മികച്ച പ്രവർത്തനത്തിനുമായി രണ്ട് വർഷം മാത്രമേ അദ്ദേഹത്തിന്റെ മുന്നിലുള്ളൂവെങ്കിലും വയനാടിന്റെ പൊതുപ്രശ്‌നങ്ങളിൽ മന്ത്രിയുടെ ആത്മാർഥമായ ഇടപെടലുണ്ടാവുമെന്നാണ് നാടിന്റെ പ്രതീക്ഷ.
പട്ടികവർഗ വിഭാഗങ്ങളുടെ പ്രയാസങ്ങൾ അദ്ദേഹത്തിന് മറ്റൊരാൾ പറഞ്ഞു കൊടുക്കേണ്ടതില്ല. പഞ്ചായത്ത് ജനപ്രതിനിധിയായിരുന്നപ്പോൾ പരിമിതിയുണ്ടായിരുന്ന വികസനപ്രവർത്തനങ്ങൾ പലതും മനസ്സിൽ സൂക്ഷിച്ച് എം.എൽ.എ ആയപ്പോൾ അതിന് വേണ്ടി ഇടപെട്ടിട്ടുള്ള വ്യക്തി ആണ് ഒ.ആർ കേളു.
അതിനൊരു ഉദാഹരണമാണ് മഴക്കാലത്ത് എന്നും ഒറ്റപ്പെട്ടുപോകുമായിരുന്ന നിട്ടറ നിവാസികൾക്ക് ആശ്വാസമായി പുതിയ നിവാസികൾക്ക് ആശ്വാസമായി പുതിയ പാലം കൊണ്ടുവന്നത്. പ്രാഥമികവിദ്യാഭ്യാസ രംഗത്ത് സർക്കാരിന്റെ/ എം.എൽ.എ യുടെ സഹായധനം ലഭിക്കാത്ത ഒരു സ്കൂൾപോലും മാനന്തവാടി മണ്ഡലത്തിലില്ല എന്നതും അദ്ദേഹത്തിന് പ്രവർത്തനങ്ങളെ ചൂണ്ടികാട്ടുന്നു.
ഉന്നതവിദ്യാഭ്യാസരംഗത്തും ഒട്ടേറെ സ്ഥാപനങ്ങൾ മണ്ഡലത്തിലെത്തിച്ചു. റോഡുകളും പാലങ്ങളുമായി ഗതാഗത സംവിധാനം മികവുറ്റതാക്കി. പട്ടികവർഗവിഭാഗങ്ങളുടെ വികസനപദ്ധതികളും പ്രളയപുനരധിവാസപ്രവർത്തനങ്ങളും ആസൂത്രണം ചെയ്‌തു നടപ്പാക്കി.
മന്ത്രി പദവിയിൽ ഒ.ആർ കേളു എത്തുമ്പോൾ സ്വാഭാവികമായും വയനാടിന് പ്രതീക്ഷകളേറെയുണ്ട്. ചുരുങ്ങിയ കാലമാണെങ്കിൽപ്പോലും വയനാടിന്റെ വികസന സ്വപ്നങ്ങൾക്ക് അടിത്തറയൊരുക്കാൻ അദ്ദേഹത്തിനാകും എന്നാണ് വയനാട്ടുകാർ പ്രതീക്ഷിക്കുന്നു.
Leave a Reply