May 14, 2026

ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി 

0
Img 20240628 Wa00172
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ, വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രസിദ്ധ മ്യൂസിക് ഡയറക്ടർ ആനന്ദ് കുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സൽമ എം. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ കോർഡിനേറ്റർ അർഷാദ് എൻ. എ. സ്വാഗതവും, യു.പി.വിഭാഗം കോർഡിനേറ്റർ സംഗീത എം. നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് ജെസ്ന ജോസ്, വിദ്യാരംഗം എൽ.പി.വിഭാഗം കോർഡിനേറ്റർ സജിത വി. എസ്., ഗ്രേസി പി. എ. തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും നിറസാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *