വയനാട്ടിലെ നേന്ത്രക്കായയ്ക്ക് 30 രൂപ തറവില നിശ്ചയിക്കണം
കൽപറ്റ: രാസവളത്തിൻ്റെ വിലവർധനവും, പ്രതികൂല കാലാവസ്ഥയും കാരണം വയനാട്ടിൽ വാഴ കൃഷിക്കാർ പ്രതിസന്ധിയിലാണ്. കേരളത്തിൽ വയനാട് ഒഴികെയുള്ള മറ്റു ജില്ലകളിൽ ഉൽപാദിപ്പിക്കുന്ന നേന്ത്രക്കായയ് ക്ക് 30 രൂപയാണ് നിലവിൽ തറവില നിശ്ചയിച്ചിട്ടുള്ളത്.എന്നാൽവയനാട്ടിൽ ഉൽപാദിപ്പിക്കുന്ന നേന്ത്രക്കായയ്ക്ക് 24 രൂപയാണ് തറവില നിശ്ചയിച്ചിട്ടുള്ളത്.ഇത് വേർതിരിവാണ് .ആയതിനാൽ വയനാട്ടിൽ ഉൽപാദിപ്പിക്കുന്ന നേന്ത്രക്കായയ്ക്ക് 30 രൂപ തറവില നിശ്ചയിച്ച് സംഭരിച്ച് വാഴ കർഷകരെ ദുരിതത്തിൽ നിന്നു കരകയറ്റണമെന്ന് കേരള കർഷകസംഘം വയനാട് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളായ മെഹബൂബ് , പി കെ സുരേഷ് എന്നിവർ പങ്കെടുത്തു . ജില്ലാ പ്രസിഡൻ്റ് എ. വി. ജയൻ അധ്യക്ഷത വനിച്ചു. സെക്രട്ടറി സി ജി പ്രത്യുഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
Leave a Reply