May 6, 2026

വീടിൻ്റെ സ്ലാബ് ഇടിഞ്ഞു വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

0
template for wayanad news
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: കുന്നമംഗലം വയലിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സ്ലാബ് ഇടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. മരിച്ചു. കടൂർ സ്വദേശി കരിമ്പയിൽ അസീസ് (52) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പൂത്തക്കൊല്ലി സ്വദേശി ദേവരാജിനെ മേപ്പാടിയിലെ മുപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.

മേപ്പാടി കുന്നമംഗലം വയലിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സ്ലാബ് ഇടിഞ്ഞു വീണായിരുന്നു അപകടം. വീടിന്റെ മുകൾവശത്തെ സ്ലാബിളകി താഴേക്ക് വീഴുകയും അസീസ് സ്ലാബിനടിയിൽപെടുകയുമായിരുന്നു. തുടർന്ന് ഏറെ പണിപ്പെട്ട് സ്ലാബ് നീക്കം ചെയ്ത് അസീസിനെ പുറത്തെടുത്ത്. ഉടനെ മേപ്പാടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *