കനിവ് 2024 തുടർചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി കിഡ്നി ക്യാൻസർ ബാധിതരായ 35 കുടുംബങ്ങൾക്ക് ഓണ കിറ്റുകൾ നൽകി
പുൽപ്പള്ളി: എൻ സി പി (എസ്) മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കനിവ് 2024 തുടർചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി ഏറ്റവും പാവപ്പെട്ട കിഡ്നി ക്യാൻസർ ബാധിതരായ 35 കുടുംബങ്ങൾക്ക് ഓണ കിറ്റുകൾ പുൽപ്പള്ളി കാരുണ്യ പെയ്ൻ പാലിയോലിറ്റിയുമായി ചേർന്ന് വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ഷൈജു വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോർജ് തെക്കെമല അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സുജിത് പി. എ, അലക്സ് മരക്കടവ്, സജിത്ത കളരിപ്പാട്ട്, ബെന്നി തട്ടാംപറമ്പിൽ, തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply