ആശാവർക്കർ നിയമനം
വരദൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആശാവർക്കർമാരെ നിയമിക്കുന്നു. കണിയാമ്പറ്റ പഞ്ചായത്തിലെ 12, 14, 15, 16 വാർഡുകളിലേക്കാണ് നിയമനം. ഈ വാർഡുകളിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന. ഉദ്ദ്യോഗാർത്ഥികൾ വിവാഹിതരും 25 നും 45 നും ഇടയിൽ പ്രായമുള്ളവരും 10-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായിരിക്കണം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ,ഫോട്ടോ,ബയോഡാറ്റ എന്നിവ ഉൾപ്പെടെയുള്ള അപേക്ഷയുമായി സെപ്തംബർ 26 ന് രാവിലെ ഒൻപതിന് വരദൂർ പ്രാഥമീക ആരോഗ്യകേന്ദ്രത്തിൽ കൂടിക്കാഴ്ചക്ക് എത്തണം.
Leave a Reply