ദുരന്ത മേഖലയിലേക്കുള്ള പ്രവേശനത്തിനു കർശന നിയന്ത്രണം തുടരും
കല്പറ്റ : ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം തുടരും. നിലവിൽ പ്രദേശവാസികൾക്ക് അവരുടെ സാധന സാമഗ്രികൾ എടുക്കുന്നതിനും കൃഷി ആവശ്യങ്ങൾക്കായി പോകുന്നവർക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വിനോദ സഞ്ചാരികൾ ദുരന്തമേഖല സന്ദർശിക്കുന്നത് തടയും. ഓണം അവധിയെ തുടർന്ന് ജില്ലയിലേക്ക് വരുന്നവർ ദുരന്തമേഖല ലക്ഷ്യമാക്കിയുള്ള യാത്ര ഒഴിവാക്കേണ്ടതാണ്.
Leave a Reply