May 12, 2026

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണയും വിവേചനവും മൂടിവെക്കാനാണെന്നു; കെ പി രാജേന്ദ്രൻ

0
Img 20240918 Wa0101
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:വയനാട് ജനതയെ അപമാനിക്കുന്ന വിധം തെറ്റായ വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണയും വിവേചനവും മൂടിവെക്കാനാണെന്നു മുൻ റവന്യൂ വകുപ്പ് മന്ത്രി കെ.പി. രാജേന്ദ്രൻ കുറ്റപ്പെടുത്തി.കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങളുടെ ഫലമായി അർഹമായ സാമ്പത്തിക സഹായം സംസ്ഥാനത്തിന് ലഭിക്കാറില്ല. വലിയ നഷ്ട്ടമാണ് കേരളത്തിനു ഉണ്ടാകുന്നതു. വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്ര സർക്കാരിന് പ്രത്യേക, അധിക അടിയന്തര സഹായം നൽകാൻ ഒരു തടസ്സവും ഇല്ല. ഓഖി, പ്രളയം ഉരുളപൊട്ടൽ മലയിടിച്ചിൽ തുടങ്ങിയ മഹാദുരന്തങ്ങൾ ഉണ്ടായിപ്പോഴൊന്നും ഒരു സഹായവും കേന്ദ്ര സർക്കാർ നൽകിയില്ല എന്ന വസത ബോധപൂർവം മറച്ചു വെക്കുന്നു.

പ്രധാനമന്ത്രി സന്ദർശിച്ചു പോയതല്ലാതെ ഒരു സഹായവും നൽകിയില്ലെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പോലും തയ്യാറായില്ലെ അദ്ദേഹം ആരോപിച്ചു. വയനാട് ദുരന്തം ഉണ്ടാ അന്നു മുതൽ മുഖ്യമന്ത്രി, മന്ത്രിമാർ എല്ലാവരും ഒന്നിച്ചു റെസ്ക്യൂ, റിലീഫ് പ്രവർത്തനങ്ങൾ മുന്നിൽ നിന്നു പ്രവർത്തിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ മന്ത്രി സഭ ഉപസമതി എല്ലാ പ്രവർത്തങ്ങൾക്കും നേതൃത്വം നൽകുന്നു. ജനങ്ങൾ ഈ പ്രവർത്തനങ്ങൾ ഒപ്പം നിൽക്കുന്നു. ഇപ്പോൾ തുടങ്ങിയിരിക്കുന്നു പുനരദിവാസ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃകയായി നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയോടെയുള്ള കാര്യങ്ങൾ മുന്നോട്ട് പോകുന്ന സന്ദർഭത്തിലാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനും പുനരദിവസപ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്.

പ്രകൃതി ദുരന്തം നഷ്ട‌പരിഹാരത്തിനും പുനരധിവാസത്തിനും നിയമ നിർമാണം എന്ന ആവശ്യം ശക്തമായി രാജ്യത്തു ഉയർന്നു വന്നിരിക്കുന്നു. നമ്മുടെ അവകാശമാണ് പ്രത്യേക സാമ്പത്തിക സഹായം, ദേശീയ ദുരന്തപ്രഖ്യാപനം എന്നത്. അതിനായി ഒറ്റക്കെട്ടായി ശബ്ദ‌മുയർത്തണമെന്നും അദ്ദേഹംപറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *