മേരി മാത്യുവിൻ്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി അനുശോചിച്ചു
കൽപ്പറ്റ: പുൽപ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയിൽ മേരി മാത്യുവിൻ്റെ നിര്യാണത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. പ്രാർത്ഥനകളും ചിന്തകളും നിങ്ങൾക്കൊപ്പമുണ്ടാകുമെന്നും, കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കു ചേരുന്നതായും മകൻ ബെന്നി മാത്യുവിന് അയച്ച അനുശോചനസന്ദേശത്തിൽ രാഹുൽ കുറിച്ചു.
വാർദ്ധക്യകാലത്തും കൃഷിയിൽ സജീവമായിരുന്ന മേരിയെയും ഭർത്താവ് മാത്യുവിനെയും കുറിച്ച് രാഹുൽ ഗാന്ധി നേരത്തെ സോഷ്യൽ മീഡിയയിൽ വീഡിയോ സഹിതം കുറിച്ചിരുന്നു.
2021 ൽ പുറത്തിറക്കിയ കലണ്ടറിലും ഇരുവരെയും രാഹുൽ പരാമർശിച്ചിരുന്നു. മൂന്ന് വർഷം മുമ്പായിരുന്നു മാത്യു മരിച്ചത്.




Leave a Reply