May 12, 2026

പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ജില്ലാതല ഗൃഹപ്രവേശനം നടത്തി

0
Img 20240919 155905
By ന്യൂസ് വയനാട് ബ്യൂറോ

ആറുവാൾ: പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പെരുവടി ഉന്നതിയിൽ വയനാട് ജില്ലാതല ഗൃഹപ്രവേശനം നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണ‌ൻ്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി വീടിന്റെ താക്കോൽ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി.

 

പി എ യു ജില്ലാ പ്രോജക്‌ട് ഡയറക്ട‌ർ അനീഷ് സി.കെ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ബ്ലോക്ക് ഡിവിഷൻ മെമ്പർ വി. ബാലൻ,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അമ്മദ് കൊടുവേരി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ തോമസ് പൈനാടത്ത്, ക്ഷീരക സംഘം പ്രസിഡണ്ട് എം. രാധാകൃഷ്‌ണൻ, വി.ഇ.ഒ. മാരായസി.അനഘ, അർഷിത പി. സി,ഗുണഭോക്താവ് സുമ പെരുവടി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *