വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു
ബത്തേരി: ഭർത്യമതിയായ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. കണിയാരം സ്വദേശി വിപിൻ ജോർജ്ജിനെയാണ് കുറ്റക്കാരൻ അല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. മാനന്തവാടി പാലാക്കുളി ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന കോട്ടേഴ്‌സിൽ വച്ച് വീട്ടമ്മയെ പീഡിപ്പിച്ചു എന്ന് പരാതിയിൽ മാനന്തവാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതിന്റെ അടിസ്ഥാനത്തിലാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ് എ.ബി അനൂപ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. ഇതേ കേസിലെ മറ്റൊരു പ്രതി നിലവിൽ ഒളിവിലാണ്. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് സ്മിത പി എസ് ഹാജരായി.





Leave a Reply