October 30, 2026

അഖിലേന്ത്യ ജനകീയ ശാസ്ത്ര ശൃംഗല പഠന സംഘം ദുരന്ത സ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ നിധിയിലേക്ക് 7 ലക്ഷം രൂപ നൽകി

0
Img 20240919 182229
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 30 ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ആൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ് വർക്ക് (എ ഐ പി എസ് എൻ) പ്രവർത്തകർ ചൂരൽമല- മുണ്ടക്കൈ പ്രദേശങ്ങൾ സന്ദർശിക്കുകയും, കേരള മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 ലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവരെ ഏല്പിക്കുകയും ചെയ്തു. ഘടകസംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആദ്യം നൽകിയ 50 ലക്ഷത്തിന് പുറമെയാണ് ഈ തുക നൽകിയത്.

 

ഹിമാചൽ പ്രദേശ് മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുണ്ടായത്. പ്രദേശത്തെയും മന്ത്രിമാരെയും സന്ദർശിച്ചവരിൽ എ ഐ പി എസ് എൻ ജനറൽ സെക്രട്ടറി ഡോ. ആശാ മിശ്ര, വൈസ് പ്രസിഡണ്ട് ഡോ. കോമൾ ശ്രീവാസ്തവ, ജോ. സെക്രട്ടറി വി.ജി ഗോപിനാഥ് ബി ജി വി എസ് ജനറൽ സെക്രട്ടറി ഡോ. ഓം പ്രകാശ്, വൈസ്പ്രസിഡണ്ട് ഡോ. കാശി നാഥ്, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് മീരാ ഭായ്, ജില്ല സെക്രട്ടറി അനിൽ കുമാർ പി, എസ് ടി ഇ ആർ സി ചെയർമാൻ പ്രൊഫ. കെ. ബാലഗോപാലൻ, വൈസ് ചെയർമാൻ പി. ആർ മധുസൂദനൻ, ടെക്നിക്കൽ കമ്മിറ്റി അംഗം എം. പ്രകാശ്, ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി ആൻ്റ് വൈൽഡ് ലൈഫ് ബയോളജിയിലെ കെ.ആർ രഞ്ജിനി, അൻസ്വാഫ്, പി.എ ഹൃദ്യാ രേവതി എന്നിവർ ഉണ്ടായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *