പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ നടത്തിപ്പിന് ഭീമമായ തുക നൽകി
മാനന്തവാടി: പാലിയേറ്റീവ് പ്രവർത്തനങ്ങൾ നടത്തി വരുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ നടത്തിപ്പിന് ഭീമമായ തുക എല്ലാ മാസവും ചിലവ് വരും ആയതിലേക്ക് മാസ വരിക്കാരെ ചേർക്കുന്നതിൻ്റെ മാനന്തവാടി താലൂക്ക് തല ഉത്ഘാടനം ഖത്തർ കെ.എം.സി.സി വയനാട് ജില്ലാ പ്രസിഡൻ്റ് ഇസ്‌മായിൽ പന്നിയോടനെ മാസ വരിക്കാരനായി ചേർത്ത് കൊണ്ട് നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അസീസ് കോറോം നിർവഹിച്ചു. പൂക്കോയ തങ്ങൾ ഹോസ്പിസിനുള്ള ഫണ്ട് കൈമാറ്റവും നടന്നു. പൂക്കോയ തങ്ങൾ ഹോസ്‌പിസ് നൈറ്റ് പാലിയേറ്റീവ് ചെയ്യുന്ന മുഴുവൻ സേവനങ്ങളും സൗജന്യമായാണ് ചെയ്തവരുന്നത്. പൂക്കോയ തങ്ങൾ ഹോസ്‌പിസ് ജനറൽ കൺവീനർ. അഡ്വ റഷീദ് പടയൻ ട്രഷറർ. മോയിൻ കാസിം വാളാട്, ഭാരവാഹികളായ: ഉസ്‌മാൻ കോക്കടവ്, റഫീഖ് പീച്ചംകോട് തുടങ്ങിവർ സംബന്ധിച്ചു.
രോഗദുരിതങ്ങൾ, പ്രത്യേകിച്ച് മാറാരോഗങ്ങൾ ഒരു വ്യക്തിയുടെ ശരീരത്തെ മാത്രമല്ല ബാധിക്കുന്നത്. അവരുടെ മനസ്സിനെക്കൂടിയാണ്. ഒരുപാട് മാനസികമായ വേവലാതികളിലേക്കാണ് അവർ വീണു പോകുന്നത്. ഭയവും, ആശങ്കയും, സങ്കടവും അവരെ വന്നുമൂടും. സാമൂഹികമായി അവർ ഉൾവലിയും, ഒറ്റപ്പെടും, പ്രതീക്ഷകൾ അസ്തമിക്കും, മരണത്തെ ആഗ്രഹിക്കും. വേദനിക്കുന്ന മനുഷ്യരിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് അവരുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ നിറക്കുകയും സ്നേഹത്തിന്റെ് തണൽ വിരിക്കുകയും ചെയ്തുകൊണ്ട് അഭിമാനമായി മാറിയിരിക്കുകയാണ്.





Leave a Reply