സാമൂഹികാരോഗ്യ കേന്ദ്രം താഴെയങ്ങാടിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു
പുല്‍പ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രം താഴെയങ്ങാടിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. ഓഫീസിന്റെയും പബ്ലിക് ഹെല്‍ത്ത് വിഭാഗത്തിന്റെയും പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ മാറ്റുക. ഓക്ടോബര്‍ ആദ്യവാരം ഇവ പ്രവര്‍ത്തനമാരംഭിക്കും. വൈകാതെ ഒപി, കിടത്തി ച്ചികിത്സ, ഫാര്‍മസി തുടങ്ങിയവ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ഇതിനാവശ്യമായ സൗകര്യം ഒരുക്കും. ഫിസിയോ തെറാപ്പി ഉള്‍പ്പെടെ സൗകര്യങ്ങളും പുതിയ കെട്ടിടത്തില്‍ ലഭ്യമാക്കും.
പനമരം ബ്ലോക്ക് പഞ്ചായത്ത് മള്‍ട്ടി സെക്ടറല്‍ ഡവലപ്‌മെന്റ് പ്രോഗ്രാമില്‍ മൂന്നു കോടിയോളം രൂപ ചെലവഴിച്ചാണ് താഴെയങ്ങാടിക്കു സമീപം മൂന്ന് നിലകളില്‍ പുതിയ ആശുപത്രിക്കെട്ടിടം നിര്‍മിച്ചത്. മിനി ഓപ്പറേഷന്‍ തിയേറ്റര്‍, ഐസിയു, ഡയാലിസിസ് യൂണിറ്റ്, എക്‌സ്‌റേ യൂണിറ്റ്, ലേബര്‍ റൂം, കിടത്തിച്ചികിത്സ, മോര്‍ച്ചറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടം പണിതത്. നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇവിടേക്കു മാറ്റാന്‍ തയാറെടുപ്പ് നടത്തുന്നതിനിടെയാണ് ആരോഗ്യ വകുപ്പ് കൊവിഡ് സെന്ററായി കെട്ടിടം ഏറ്റെടുത്തത്.
കൊവിഡ് കാലം കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തനം തുടങ്ങാനായില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി ബെന്നി, നിത്യ ബിജുകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രഭാകരന്‍, ഷിജി, എന്‍.യു. ഉലഹന്നാന്‍, എം.എസ്. സുരേഷ്ബാബു, സാജന്‍ മാത്യു, ലിയോ ടോം, ബാബു പ്രണവം, കെ.എസ്. സ്‌കറിയ, മാത്യു മത്തായി ആതിര, റെജി പുളിങ്കുന്നേല്‍, പി.ഡി. ജോണി എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply