ഉപഭോക്തൃ ക്ലബ്ബ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി
![Img 20241204 Wa0060](https://newswayanad.in/wp-content/uploads/2024/12/img-20241204-wa0060.jpg)
മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ രൂപീകരിക്കപ്പെട്ട ഉപഭോക്തൃ ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ പിടിഎ പ്രസിഡൻ്റ് എൻ.ജെ ഷജിത്ത് നിർവ്വഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.കെ സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്‌ത അഭിഭാഷകൻ ജോസഫ് ടി.ജെ കുട്ടികൾക്കായി ‘ഉപഭോക്താവിൻ്റെ താൽപ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ‘ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ക്ലബ്ബ് കൺവീനർ അമീൻ, ക്ലബ്ബ് കോർഡിനേറ്റർമാരായ സതീശൻ പാലച്ചാൽ, സുജ എം.കെ എന്നിവർ സംസാരിച്ചു.
Leave a Reply