May 6, 2026

ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡിനെ ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍ 

0
Img 20250101 185840
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡിനെ ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കമ്പളക്കാട്, വെളുത്ത പറമ്പത്ത് വീട്ടില്‍, വി.പി. അബ്ദുള്‍ ഷുക്കൂര്‍(58)നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കമ്പളക്കാട് ടൗണില്‍ ഗവ. എല്‍.പി. സ്‌കൂള്‍ ജംങ്ഷനില്‍ ട്രാഫിക് കണ്‍ട്രോള്‍ ഡ്യൂട്ടി ചെയ്തു വരികയായിരുന്ന ഹോം ഗാര്‍ഡിനെയാണ് നവഗബറില്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ചത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതി കല്‍പ്പറ്റ ബഹു. ഡിസ്ട്രിക്ക് സെക്ഷന്‍ കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

2024 നവംബര്‍ 25ന് രാവിലെയാണ് സംഭവം. നോ പാര്‍ക്കിങ്ങ് ബോര്‍ഡിന് താഴെ പാര്‍ക്ക് ചെയ്ത കെ.എല്‍. 12 എന്‍ 0787 നമ്പര്‍ സ്‌കൂട്ടറിന്റെ ഫോട്ടോ എടുത്തതിന്റെ വിരോധത്തിലായിരുന്നു ആക്രമം. ഹോം ഗാര്‍ഡിനെ തടഞ്ഞു നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് മുഖത്തടിക്കുകയും, വണ്ടിക്ക് ഫൈന്‍ അടിച്ചാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയുമായിരുന്നു. മുകള്‍ വരിയിലെ പല്ല് ഇളകി ഗുരുതര പരിക്കു പറ്റിയ ഹോം ഗാര്‍ഡ് ആശുപത്രിയില്‍ ചികിത്സ തേടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *