സിപിഎം നടത്തുന്ന കോൺഗ്രസിനെ തിരെയുള്ള ദുഷ്പ്രചരണം പ്രതിരോധിക്കും
സുൽത്താൻബത്തേരി: പൊതുജനമധ്യത്തിൽ മുഖം നഷ്ടപ്പെട്ട സിപിഎം കോൺഗ്രസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്വം മറച്ചുവെക്കാൻ. ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് നാഥനില്ല കത്തുകൾ പ്രചരിപ്പിച്ച് കോൺഗ്രസിനെ തകർക്കാനുള്ള ശ്രമം അനുവദിക്കില്ല ഐ സി ബാലകൃഷ്ണൻ എംഎൽഎ യുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് തീർത്തും സിപിഎമ്മിന്റെ രാഷ്ട്രീയപാരതമാണ്. ഇതിനെതിരെ ജനുവരി നാലിന് സുൽത്താൻബത്തേരിയിൽ പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തും. ഐ സി ബാലകൃഷ്ണൻ എംഎൽഎ യിലൂടെ കോൺഗ്രസിനെ തകർക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ കുതന്ത്രത്തിന് എതിരെ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഐക്യകണ്ഠേന പിന്തുണ പ്രഖ്യാപിച്ചു.. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഉമ്മർക്കുണ്ടാട്ടി ലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു,, കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ.എൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തി,, ഡിപി രാജശേഖരൻ,,, എൻ സി കൃഷ്ണകുമാർ,, നിസി അഹമ്മദ്,,, മണ്ഡലം പ്രസിഡണ്ട് മാരായ സതീഷ് പൂതിക്കാട്,, പോൾസൺ ചുള്ളിയോട്, കെ വി ബാലൻ,, അനന്തൻ വടക്കനാട്,കെ കെ ബാബു എന്നിവർ സംസാരിച്ചു,, പി ഉസ്മാൻ സ്വാഗതവും, രാജേഷ് നമ്പി ചാങ്കുടി നന്ദിയും പറഞ്ഞു
Leave a Reply