ഐ. സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ആരോപണങ്ങൾ: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ
മീനങ്ങാടി: അഴിമതിയും , ധൂർത്തും, നികുതി ഭീകരതയും, വികസനമുരടിപ്പും മുഖമുദ്രയാക്കിയ, മുഖം നഷ്ടപ്പെട്ട സി.പി.എം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച്, ഐ.സി ബാലകൃഷ്ണൻ എം.എൽ. എ യേയും , അതിലൂടെ കോൺഗ്രസ് പാർട്ടിയേയും തകർക്കാമെന്ന സി.പിഎമ്മിൻ്റെ രാഷ്ട്രീയ അജണ്ട പ്രതിരോധി ക്കുമെന്നും, തനിക്കെതിരെ സി.പി.എം ഉന്നയിച്ച അരോപണങ്ങൾ സമഗ്രമായി അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പോലീസ് സൂപ്രണ്ടിന് എം.എൽ എ കത്ത് നൽകിയ സാഹചര്യത്തിൽ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അദ്ദേഹത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. 4ാം തീയ്യതി ബത്തേരിയിൽ നടക്കുന്ന ഐക്യദാർഢ്യ റാലിയും, രാഷ്ട്രീയ വിശദീകരണ യോഗവും വിജയിപ്പിയ്ക്കാനും യോഗംതീരുമാനിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എം എൽ എ , കെ.പി സി.സി എക്സിക്യൂട്ടീവ് അംഗം കെ.എൽ. പൗലോസ്, കെ.പി.സി.സി. മെമ്പർ കെ.ഇ.വിനയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, കെ.പി.മധു, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായരയ എൻ. യു. ഉലഹന്നാൻ ,ബീന ജോസ് , മണ്ഡലം പ്രസിഡൻ്റുമാരായ കെ.ജി. ബാബു, പി.ഡി. ജോണി, മനോജ് ചന്ദനക്കാവ്, എൻ. എം .രംഘനാഥൻ, സണ്ണി ചാമക്കാല,ജിനി തോമസ്, എൻ.ആർ സോമൻ മാസ്റ്റർ, വിൻസൻ്റ് ചേരവേലിൽ, ശിവരാമൻ പാറക്കുഴി എന്നിവർ പ്രസംഗിച്ചു.
Leave a Reply