വലിച്ചെറിയാത്ത നാട് തരിയോട്. വാരാചരണത്തിന് തുടക്കമായി
കാവുംമന്ദം: മാലിന്യം വലിച്ചെറിയാതെ നാടും വീടും പരിസരവും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തരിയോട് പഞ്ചായത്തിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി. പരിപാടിയുടെ ഭാഗമായി നടത്തിയ സിഗ്നേച്ചർ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് വലിച്ചെറിയൽ വിരുദ്ധ പ്രതിജ്ഞയും എടുത്തു. ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലേ മുഴുവൻ പ്രദേശങ്ങളിലും വിവിധ പരിപാടികളും വിവര വിജ്ഞാപന ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. മാലിന്യം ഇല്ലാത്ത വീടും നാടും പൊതു ഇടങ്ങളും ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, സിബിൾ എഡ്‌വേർഡ്, സിഡിഎസ് ചെയർപേഴ്സൺ രാധാ മണിയൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാന നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, ജീവനക്കാർ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായി.
Leave a Reply