September 29, 2025

ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി

1
IMG_20250514_192433

By ന്യൂസ് വയനാട് ബ്യൂറോ

പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടറെ നേരില്‍ കാണാതെ പരാതി പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി. കളക്ടറേറ്റില്‍ വരാതെ തന്നെ പൊതുജനങ്ങളുടെ പരാതി കളക്ടര്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉദ്ഘാടനം നിര്‍വഹിച്ചു.

 

പൊതുജനങ്ങള്‍ക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ ഓണ്‍ലൈനായി അപേക്ഷാ നൽകാനും പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും. ജനങ്ങളുടെ ജോലി സമയം നഷ്ടപ്പെടുത്താതെ, ഓഫീസുകളില്‍ കയറിയിറങ്ങാതെ പരാതി തീര്‍പ്പുണ്ടാക്കാന്‍ സഹായകരമാകും വിധമാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭിക്കുന്ന പരാതികള്‍ ജില്ലാ കളക്ടര്‍ നേരിട്ട് നിരീക്ഷിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേയ്ക്ക് കൈമാറി ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കും.

 

പൊതുജന പരാതി പരിഹാര സെല്‍, ഐടി സെല്‍, റവന്യൂ വകുപ്പ്, എന്‍ഐസി, അക്ഷയ, ഐടി മിഷന്‍ എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ കളക്ടറുടെ ചേബറില്‍ നടന്ന യോഗത്തില്‍ പിജി സെല്‍ ജൂനിയര്‍ സൂപ്രണ്ട കെ ഗീത, ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജസിം ഹാഫിസ്, ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ എസ് നിവേദ്, ഐടി സെല്‍ ഉദ്യോഗസ്ഥര്‍, ഇന്റേണ്‍സ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

1 thought on “ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി

  1. വ്യക്തിപരമായി എങ്ങനെ സമർപ്പിക്കാമെന്ന് പറയുന്നില്ലല്ലോ..?
    അതിനും “അക്ഷയ”യിൽപോയി ക്യു നിൽക്കണോ..?

Leave a Reply

Your email address will not be published. Required fields are marked *