കരുതലും കൈത്താങ്ങ് ബത്തേരി താലൂക്ക്തല അദാലത്ത് നാളെ
കരുതലും കൈത്താങ്ങും ബത്തേരി താലൂക്ക് തല അദാലത്ത് നാളെ (ജനുവരി 3) രാവിലെ 10 മുതല്‍ ബത്തേരി നഗരസഭാ ഹാളില്‍ നടക്കും. പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. കരുതലും കൈത്താങ്ങും അദാലത്തില്‍ നല്‍കിയ അപേക്ഷളുടെ ഡോക്കറ്റ് നമ്പറുമായി അദാലത്ത് ദിവസം വരുന്ന അപേക്ഷകര്‍ക്ക് അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ അറിയാവും. അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങളിലേക്കുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്ക്തല അദാലത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. മാനന്തവാടി താലുക്ക്തല അദാലത്ത് ജനുവരി നാലിന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കും.
Leave a Reply