സുബ്രഹ്‌മണ്യനും കല്യാണിക്കും സൗജന്യ റേഷന്‍
![Img 20250103 220543](https://newswayanad.in/wp-content/uploads/2025/01/img_20250103_220543-1024x985.jpg)
ബത്തേരി :സുബ്രഹ്‌മണ്യനും കല്യാണിക്കും സൗജന്യ റേഷന്‍ നല്‍കുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു താലൂക്ക്തല അദാലത്തില്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാളില്‍ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തില്‍ നിലവിലെ മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് എ.എ.വൈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നതായിരുന്നു കല്യാണിയുടെ ആവശ്യം. അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ തോമാട്ടുച്ചാല്‍ വില്ലേജില്‍ താമസിക്കുന്ന കല്യാണിയുടെ ് 78 വയസുള്ള ഭര്‍ത്താവ് സുബ്രഹ്‌മണ്യം വര്‍ഷങ്ങളായി തളര്‍വാതം വന്നു കിടപ്പിലാണ്. 73 വയസുള്ള കല്യാണി വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാല്‍ ജോലിക്ക് പോകാന്‍ സാധിക്കില്ല. പ്രായമായ ഇരുവരേയും സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. ഇരുവരുടെയും ആരോഗ്യം, പ്രായം എന്നിവ പരിഗണിച്ച് റേഷന്‍ കാര്‍ഡ് എ.എ.വൈ വിഭാഗത്തിലേക്ക് മാറ്റി നല്‍കാന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശംനല്‍കി.
Leave a Reply