എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
കാക്കവയൽ: ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മികച്ച വിജയം കരസ്ഥമാക്കി കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുന്നിലെത്തി. പരീക്ഷ എഴുതിയ 26 കുട്ടികളിൽ 21 പേരും ഉന്നത വിജയം നേടിയപ്പോൾ, അഞ്ച് വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ സ്കോളർഷിപ്പിന് അർഹരായി എന്നതുകൂടി ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. ദേവലക്ഷ്മി എ.എസ്, ദേവദത്ത് ആർ. കൃഷ്ണ, മിൻഹ ഫാത്തിമ, ആൻലിയ ബൈജു, ദേവ മിത്ര എന്നിവരാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. സ്കോളർഷിപ്പിന് അർഹരായ ഇവർക്ക് ഒമ്പതാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കുന്നതുവരെ പ്രതിവർഷം 12,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും. മികച്ച വിജയം കാഴ്ചവെച്ച വിദ്യാർത്ഥികളെ സ്കൂൾ അധ്യാപകരും പി.ടി.എയും ചേർന്ന് അഭിനന്ദിച്ചു.





Leave a Reply