വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു
ബത്തേരി:വാഹനാപകടത്തിൽപരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു.
താഴെ അരിവയൽ പുതിയ കുന്നത്ത് പി എം ജോസഫ് (46 )ആണ് അപകടത്തിൽ മരിച്ചത്.
പച്ചിലക്കാട് സെന്റ് ജോർജ് പബ്ലിക് സ്കൂൾ പ്രധാന അധ്യാപകനായിരുന്നു.
ശനിയാഴ്ച രാവിലെ 9. 30 തോടെ താഴെ അരിവയലിൽ വച്ചായിരുന്നു അപകടം.
ബത്തേരിയിൽ നിന്ന് കേണിച്ചിറ ഭാഗത്തേക്ക് പോകുന്ന ബൈക്ക് പോക്കറ്റ് റോഡിൽ നിന്നും റിവേഴ്സ് വന്ന ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഭാര്യ : റീന ജോസഫ് ( അധ്യാപിക, ജി എച്ച് എസ് എസ് മൂലങ്കാവ് ).
മക്കൾ: ഇയോൺ, ഇസ, ഇസിൻ.
സംസ്കാരം : നാളെ രാവിലെ മീനങ്ങാടി 54 അസീസി പള്ളി സെമിത്തേരിയിൽ.





Leave a Reply