മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവെന്ന് പരാതി
മാനന്തവാടി :മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. വാഹനപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ചികിത്സ നൽകിയതിൽ ഗുരുതര വീഴ്‌ചയെന്ന് ആരോപണം. മാനന്തവാടി പെരുവകകുട്ടൻ പറമ്പിൽ അനിലിന്റ മകൾ അനിഷ മരിയക്ക് ഈ മാസം എട്ടാം തിയ്യതി സ്ക്കൂട്ടറിൽ നിന്ന് വീണ് കൈക്ക് പരിക്ക് പറ്റിയിരുന്നു.മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിതസ തേടുകയും ഡ്യുട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം എക്സേറേ എടുക്കുകയും, കൈക്ക് സ്ളാബിടുകയും ചെയ്‌തു. ഓർത്തോ ഒ പി യിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഓർത്തോ ഒ പി ദിവസമായ പത്താം തിയതി ചികിത്സ തേടുകയായിരുന്നു, ഡോക്‌ടർ എക്സേ റേ എടുക്കാൻ പറഞ്ഞതിനെ തുടർന്ന് വീണ്ടും എക്സ് റേ എടുക്കുകയും ചെയ്തു, ഇത് പരിശോധിച്ച ഡോക്‌ടർകൈക്ക് പൊട്ടൽ ഇല്ലെന്നും ചതവും, നീർക്കെട്ടും മാത്രമെ ഉള്ളുവന്നും ബാൻഡേജ് 10 ദിവസം കഴിഞ്ഞ് അഴിച്ച് കളയാമെന്നും അറിയിച്ച് ഗുളികകൾ നൽകി പറഞ്ഞയക്കുകയായിരുന്നു. നീർക്കെട്ടും, വേദനയും കലശലായതിനെ തുടർന്ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിചികിത്സ തേടി എക്സേ റേ പരിശോധിച്ച പ്പോൾ കൈ ക്ക് പൊട്ടൽ കണ്ടെത്തുകയും വീണ്ടും ബാൻഡേജ് ഇടുകയുമായിരുന്നു. മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനീഷ് ആരോഗ്യ വകുപ്പ് മന്ത്രിക്കും, ഡി എം ഒ ക്കും പരാതി നൽകി.





Leave a Reply