മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മയക്കുമരുന്ന് വേട്ട
മുത്തങ്ങ :മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ16.287ഗ്രാം
മെത്താഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ചേർത്തല പള്ളിക്കാപറമ്പിൽ വീട്ടിൽ അമൽ ആന്റണി ( 34)എന്നയാൾ അറസ്റ്റിലായത് .എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്. കെ. ജെ യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റ്റ്റീവ് ഓഫീസർമാരായ അനീഷ്. എ എസ്, വിനോദ് പി ആർ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി.കെ, ബിനു എം.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വീണ. എം. കെ, അഖില എം.പി എന്നിവരും ഉണ്ടായിരുന്നു. ലഹരിക്കടുത്ത് തടയാൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയാണ് എക്സൈസ് നടത്തിവരുന്നത്.





Leave a Reply