May 28, 2026

കൂപ്പുകുത്തി ഇഞ്ചി വില 

0
20250119 201619
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തി. പ്രതിസന്ധിയിലായി വിളവെടുപ്പ്..മറുനാട്ടിൽ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിർത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.

 

അടുത്ത കാലത്തായി രാജ്യത്ത് ഏറ്റവും കുടുതൽ ഇഞ്ചി കൃഷി ചെയ്യുന്നത് മലയാളി കർഷകരാണ്. കേരളത്തിൽ ഭൂമി കിട്ടാതായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി അവിടെ ഇഞ്ചി കൃഷി ചെയ്യുന്ന ആയിരകണക്കിന് കർഷകരാണുള്ളത്. ഇവർക്ക് ആശ്വാസമായി കഴിഞ്ഞ വർഷം ഇഞ്ചിക്ക് ഉയർന്ന വില ലഭിച്ചിരുന്നു. കോവിഡ് കാലം മുതൽ 2022 മാർച്ച് വരെ 60 കിലോ ചാക്കിന് 600 രൂപയായിരുന്നു ഇഞ്ചി വില. മാർച്ചിന് ശേഷം ഉയർന്ന് ചാക്കിന് 1500 രൂപ വരെയായി. 2024 ആഗസ്റ്റിൽ ഒരു കിലോ ഇഞ്ചിക്ക് 150 രൂപയായിരുന്നത് കുതിച്ചുയർന്ന് 2O24 ഒക്ടോബറിൽ കിലോക്ക് 200 ‘ രൂപയായി. എന്നാൽ അത് വിളവെടുപ്പ് കാലമായിരുന്നില്ല. 2024 ഡിസംബറിന് ശേഷം വിളവെടുപ്പ് ആരംഭ ഘട്ടത്തിൽ വില കുത്തനെ ഇടിഞ്ഞു. ഇപ്പോൾ 60 കിലോ ചാക്കിന് 1250 രൂപയായി.’ ഉല്പാദന ചിലവിൻ്റെ പകുതി മാത്രമാണിത്.

കഴിഞ്ഞ വർഷം ഉയർന്ന ‘ വില കൊടുത്ത് വിത്ത് വാങ്ങിയാണ് കർഷകർ പലരും വിളവിറക്കിയത്. കർണാടകത്തിലും തമിഴ് നാട്ടിലും ഉയർന്ന മുതൽ മുടക്കിലാണ് കൃഷി. വില കുറഞ്ഞതോടെ പ്രതിസന്ധിയിസഹായിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് നാഷണൽ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ്.പി.ഒ. ) ഭാരവാഹികൾ ആവശ്യപ്പെട്ടു.

 

 

 

വില കുറഞ്ഞതോടെ കൂടിയ പണിക്കൂലി കൊടുത്ത് തൊഴിലാളികളെ കൂട്ടി ഇഞ്ചി പറിച്ചെടുത്ത് വൃത്തിയാക്കി മാർക്കറ്റിലെത്തിക്കാൻ കഴിയുന്നില്ലന്നും പലരുടെയും സാമ്പത്തിക നില പാടെ തകർന്നെന്നും കർഷകർ പറയുന്നു. കടുത്ത വേനലിന് മുമ്പ് ഇഞ്ചി പറിച്ചെടുത്തില്ലങ്കിൽ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക. ഭൂമിയുടെ പാട്ടം, പണിക്കൂലി, വളങ്ങൾക്ക് ഉയർന്ന് വില, ജലസേചനത്തിനുളള ചിലവുകൾ എന്നിവ കണക്കാക്കിയാൽ 60 കിലോ ചാക്കിന് 3000 രൂപയെങ്കിലും കർഷകർക്ക് ലഭിക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *