May 7, 2026

എം.ആര്‍.എസ് പ്രവേശനത്തിന് അപേക്ഷിക്കാം*

0
Img 20250120 203737
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ, നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലേക്ക് 2025 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കണിയാമ്പറ്റ(പെണ്‍കുട്ടികള്‍) നല്ലൂര്‍നാട്( ആണ്‍കുട്ടികള്‍) മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെ അഞ്ചാം ക്ലാസ്സിലേക്കാണ് പ്രവേശനം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ അധികരിക്കരുത്. പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗക്കാരായ കാട്ടുനായ്ക്ക, കാടര്‍, കൊറഗര്‍, ചോലനായ്ക്കര്‍, കുറുംബര്‍ വിഭാഗത്തിലുള്ളവര്‍ക്ക് വരുമാന പരിധി ബാധകമല്ല. താത്പര്യമുള്ളവര്‍ www.stmrs.in പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അപേക്ഷ, ജാതി, ,കുടുംബവരുമാനം, ജനന തിയതി, പഠിക്കുന്ന ക്ലാസ്റ്റ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്ഥാപനത്തിലെ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട പ്രൊജക്ട് ഓഫീസ്, ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രത്തിലെത്തി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ പകര്‍പ്പ് ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ചിനകം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസ്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസുകളിലോ, ജില്ലയിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. ഫോണ്‍- 04936- 202232, 9496070333.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *