November 17, 2026

ജില്ലയില്‍ നിന്നും ശേഖരിച്ചത് 97.2 മെട്രിക് ടണ്‍ ഇ-മാലിന്യം

0
IMG-20261117-WA0046
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയെ സമ്പൂര്‍ണ ഇ-മാലിന്യമുക്ത ജില്ലയാക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെയും ക്ലീന്‍ കേരള കമ്പനിയുടെയും ഏകോപനത്തിലൂടെ 97.2 മെട്രിക് ടണ്‍ ഇ-മാലിന്യം ശേഖരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ക്ലീന്‍ കേരള കമ്പനി നേരിട്ടും വീടുകളില്‍ നിന്ന് ഹരിതകര്‍മസേന മുഖേനയാണ് ഇ-മാലിന്യം ശേഖരിച്ചത്. ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 38.46 മെട്രിക് ടണ്‍ ഇ-മാലിന്യവും വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകളില്‍ നിന്നും 58.8 മെട്രിക് ടണ്‍ ഇ-മാലിന്യമാണ് ശേഖരിച്ചു. മാലിന്യ ശേഖരണത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി നവംബര്‍ 1 മുതല്‍ 10 വരെ കളക്ടറേറ്റില്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശേഖരണ സംവിധാനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ സ്‌കൂളുകളെ ക്യാമ്പയിനില്‍ പങ്കെടുപ്പിക്കുന്നതില്‍ കൈറ്റ് നിര്‍ണായക പങ്കുവഹിച്ചു. കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നിര്‍ദ്ദേശ പ്രകാരം 2026 സെപ്റ്റംബര്‍ 28 ന് ആരംഭിച്ച ശേഖരണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലായാണ് നടന്നത്. ശേഖരിച്ച ഇ-മാലിന്യത്തിന്റെ നീക്കം, ഗതാഗതം, തുടര്‍ കൈകാര്യം ചെയ്യല്‍ എന്നിവ ക്ലീന്‍ കേരള കമ്പനി ഏകോപിപ്പിച്ചു. ഇ-മാലിന്യങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തടയാന്‍ ശാസ്ത്രീയമായ ശേഖരണത്തിന്റെയും സംസ്‌കരണത്തിന്റെയും പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കാന്‍ ക്യാമ്പയിനിലൂടെ സാധിച്ചു. ജില്ലാ ഭരണകൂടം, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കൈറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മസേന, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ക്യാമ്പയിന്‍ വിജയത്തിലെത്തിച്ചത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *