November 17, 2026

വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

0
IMG-20261116-WA0300(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി വയനാടിന്റെ പുതിയ ഓഫീസ് മന്ദിരം പുൽപ്പള്ളി അനശ്വര ജംഗ്ഷനിലെ കുന്നത്ത് ടവറിൽ പ്രവർത്തനം ആരംഭിച്ചു.സൊസൈറ്റി പ്രസിഡണ്ട് . ഇ.ടി. ബാബു നിലവിളക്ക് കൊളുത്തി പുതിയ കെട്ടിടത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വൈസ് പ്രസിഡണ്ട് ബാബു പ്രണവം അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ വിജയൻ കുടിലിൽ, ജോസ് കുന്നത്ത്, സുധാകരൻ കൊട്ടാരത്തിൽ, പി.ജെ. ജോസ്, ബേബി മേത്രത്തിൽ, സി.കെ. ശശീന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.സൊസൈറ്റി സ്ഥാപക പ്രസിഡണ്ട് കെ.എൽ. ജോണി, കുരുവിള കുന്നത്ത്, എൻ.യു. ഉലഹന്നാൻ, എ.കെ.സി.ഡി.എ. ജില്ലാ പ്രസിഡണ്ട് സി.പി. ജോയിക്കുട്ടി, സൊസൈറ്റി സെക്രട്ടറി ബിനോയി ജോൺ, ജീവനക്കാരായ ഡെയ്സി, അമൽ, ടോമി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.പുതിയ കെട്ടിടത്തിലേക്ക് മാറിയതോടുകൂടി ഇടപാടുകാർക്ക് കൂടുതൽ മെച്ചപ്പെട്ടതും സൗകര്യപ്രദവുമായ സേവനങ്ങൾ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *