May 28, 2026

മാനന്തവാടി ഗവൺമെൻറ് കോളെജിൽ_  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദ്വിദിന സെമിനാറും പുസ്തകപ്രകാശനവും

0
20250121 203657
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും മാനന്തവാടി ഗവൺമെന്റ് കോളെജും സംയുക്തമായി സംഘടിപ്പിച്ച പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ. ജെ. ബേബിയുടെ എഴുത്തും ജീവിതവും അടിസ്ഥാനമാക്കിയുള്ള ദ്വിദിന സെമിനാര്‍ പ്രമുഖ സാഹിത്യകാരിയും സാംസ്കാരികപ്രവർത്തകയുമായ സി. എസ്. ചന്ദ്രിക ഉദ്ഘാടനം നിർവഹിച്ചു. പാർശ്വവത്കൃത സമൂഹത്തിന്റെ ജീവിതദുരിതക്കാഴ്ചകളെ കാല്പനികവത്കരിക്കാതെ പരുഷമായി കോറിയിട്ട കെ.ജെ. ബേബിയുടെ കൃതികൾ പുനർവായനയ്ക്ക് വിധേയമാക്കണമെന്നും ആ കൃതികളെയും ബദൽ വിദ്യാഭ്യാസ സമ്പ്രദായമായ കനവിനെയും മുൻനിർത്തിയ പഠനങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. സെമിനാറിനോടനുബന്ധിച്ച് ഡോ. സിജു കെ. ഡി. രചിച്ച “എഴുതുന്ന സ്ത്രീ, എഴുത്തിലെ സ്ത്രീ” എന്ന പുസ്തകത്തിന്റെ പ്രകാശനവും സി. എസ്. ചന്ദ്രിക നിർവഹിച്ചു. മാനന്തവാടി ഗവൺമെന്റ് കോളെജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അബ്ദുൾ സലാം പുസ്തകം ഏറ്റുവാങ്ങി.

 

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. മാനന്തവാടി ഗവൺമെന്റ് കോളെജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. മനോജ് എൻ, ഗ്രന്ഥകാരന്‍ ഡോ. സിജു കെ.ഡി., കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മാനന്തവാടി ഗവൺമെന്റ് കോളെജ് മലയാളവിഭാഗം മേധാവി ഡോ. രമേശൻ കെ. സ്വാഗതവും ഡോ. ശരത് എസ്. നന്ദിയും പറഞ്ഞു. ജനുവരി 20, 21 തീയതികളിലായി സംഘടിപ്പിച്ച സെമിനാറില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

 

തുടർന്ന് കുടിയേറ്റം, കുടിയിറക്കൽ: കെ. ജെ. ബേബിയുടെ ഭൗതിക- ബൗദ്ധിക ജീവിതത്തെ അല്പം ദൂരെ നിന്ന് നോക്കിക്കാണാനുള്ള ശ്രമം, രാഷ്ട്രീയ നാടകം: പ്രാമാണിക പാഠവും രംഗാവതരണവും നാടുഗദ്ദികയെ മുൻനിർത്തി ഒരു നാടകവിചാരം, ഗോത്രജനത: രാഷ്ട്രീയവും ആഖ്യാനവും എന്നീ വിഷയങ്ങളില്‍ എഴുത്തുകാരായ ഡോ. സി.ജെ. ജോർജജ്, ഡോ. മഹേഷ് മംഗലാട്ട്, കോഴിക്കോട് ഗവ ആർട്സ് ആൻഡ് സയൻസ് കോളെജ് പ്രൊഫസർ ഡോ. രവി കെ. പി. തുടങ്ങിയവർ കെ. ജെ. ബേബിയുടെ കൃതികളെയും ജീവിതത്തെയും ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മാനന്തവാടി ഗവൺമെന്റ് കോളെജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഡെന്നി ജോസഫ്, എൻ. ജയകൃഷ്ണൻ, മാനന്തവാടി ഗവൺമെന്റ് കോളെജ് അസി. പ്രൊഫസർ അരുൺകുമാർ സി. എസ്. എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.

 

രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ 10 മുതൽ ഒരു മണി വരെ നടന്ന ബെസ് പുർക്കാന: കുടിയേറ്റത്തിന്റെ നാൾവഴികൾ, കനവ്: വിദ്യാഭ്യാസ ശാസ്ത്രം, ഗുഡ: അനുഭവാഖ്യാനത്തിന്റെ ദൃശ്യപാഠം എന്നീ വിഷയങ്ങളില്‍ ഡോ. മിനിപ്രസാദ്, വയനാട് ഡയറ്റ് റിട്ട. സീനിയർ ലക്ചറർ സുരേന്ദ്രൻ കെ.

കെ., നിലമ്പൂർ ഗവൺമെന്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. സഞ്ജയ് കെ. വി. എന്നിവര്‍ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഉച്ചക്കുശേഷം മാവേലിമന്റം ഒരു പുനർവായന, നാടുഗദ്ദിക: പ്രതിരോധത്തിന്റെ ഗോത്രഭാഷ്യം, ഗുഡ്ബൈ മലബാർ ചരിത്ര വായന എന്നീ കൃതികളെ ആസ്പദമാക്കി നടന്ന സെഷനില്‍ മാനന്തവാടി ഗവൺമെന്റ് കോളെജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഡോ. ശരത് എസ്., മാനന്തവാടി ഗവൺമെന്റ് കോളെജ് മലയാളവിഭാഗം മേധാവി ഡോ. രമേശന്‍ കെ., മാനന്തവാടി ഗവൺമെന്റ് കോളെജ് റൂസ സ്പെഷ്യല്‍ ഓഫീസര്‍ പി. സുധീര്‍കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൽപ്പറ്റ ഗവ. കോളേജ് മലയാള വിഭാഗം മേധാവി ഡോ. സിനു മോൾ തോമസ്, ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഡോ. ആതിര പി. എസ്. എന്നിവർ സെഷനുകൾ നിയന്ത്രിച്ചു. ഫിലോസഫി വിഭാഗം മേധാവി ഡോ. സായ് റാം ആർ. സെമിനാർ അവലോകനം നടത്തി സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *