October 26, 2026

പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് 10 പവന്റെ ആഭരണങ്ങളും ഒന്നര ലക്ഷം രൂപയും മോഷ്ടിച്ചതായി പരാതി

0
Img 20250123 083606
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് 10 പവന്റെ ആഭരണങ്ങളും ഒന്നര ലക്ഷം രൂപയും മോഷ്ടിച്ചു.
ചൂതുപാറ ആനക്കുഴി oപ്രവീദിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. പ്രവീദിന്റെ വീട്ടില്‍ രണ്ടാഴ്ചയായി താമസിക്കുന്ന ഭാര്യാപിതാവ് കേണിച്ചിറ ചീങ്ങോട് കൊട്ടേക്കാട്ടില്‍ മാനുക്കുട്ടന്‍ ചൊവ്വാഴ്ച രാത്രി ഒമ്പതോടെ മരണപ്പെട്ടിരുന്നു. രാത്രി 11.30 ഓടെ മാനുക്കുട്ടന്റെ മൃതദേഹവുമായി പ്രവീദും ബന്ധുക്കളും ചീങ്ങോടുള്ള വീട്ടിലേക്ക് പോയതിനു പിന്നാലെയായിരുന്നു മോഷണം. പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. ബുധനാഴ്ച രാവിലെ വീടിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നു പരിശോധനയിലാണ് മോഷണം സ്ഥിരീകരിച്ചത്. അലമാരയിലും മേശയിലും സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് നഷ്ടമായത്. ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ഷെരീഫ്, അമ്പലവയല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ്, മീനങ്ങാടി എസ്‌ഐ റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ കേസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *