ഉപജില്ലാ കലോത്സവത്തിന് പുത്തൻ ട്രോഫികൾ സമ്മാനിച്ച് ഹെഡ്മിസ്ട്രസും കുടുംബവും
വെള്ളമുണ്ട: മാനന്തവാടി ഉപജില്ലാ കലോത്സവത്തിന് വേദിയാകുന്ന വെള്ളമുണ്ട ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസിലെ ഹെഡ്മിസ്ട്രസ് ബീന സി.ടിയും കുടുംബവും സുഹൃത്തുക്കളും ചേർന്ന് കലോത്സവ കമ്മിറ്റിക്ക് പുതിയ എവർ റോളിംഗ് ട്രോഫികൾ സംഭാവന നൽകി. നിലവിലുണ്ടായിരുന്ന എവർ റോളിംഗ് ട്രോഫികളിൽ ചില ട്രോഫികൾക്ക് കേടുപാടുകൾ സംഭവിച്ചതറിഞ്ഞാണ് ഇവർ പുതിയവ വാങ്ങി നൽകിയത്.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ എം ട്രോഫികൾ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുഫീദ തസ്നി, വാർഡ് മെമ്പർ റംല, പ്രിൻസിപ്പൽ രാധിക ടീച്ചർ , പി.ടി.എ പ്രസിഡന്റ് മോയി വാരാമ്പറ്റ, സുരേഷ് കുമാർ ,ട്രോഫി കമ്മിറ്റി കൺവീനർ സിദ്ദീഖ് കെ, കമ്മിറ്റി അംഗങ്ങളായ ഷജീർ പി.എ, സഹദുള്ള കെ, മിനി ജോർജ്ജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




Leave a Reply