May 28, 2026

ഡി.സി.എ കോഴ്സ് മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്യും

0
20250123 182306
By ന്യൂസ് വയനാട് ബ്യൂറോ

ഗോത്രവിദ്യാര്‍ത്ഥികള്‍ക്കായി തുടങ്ങുന്ന ഡി.സി.എ കോഴ്സ് വടുവന്‍ചാല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്യും. ജനുവരി 25 ന് വൈകീട്ട് 4 ന് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സുല്‍ത്താന്‍ബത്തേരി എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സ്‌കോള്‍ കേരള (സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോംഗ് എജ്യുക്കേഷന്‍ – കേരള)യുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ ഡി.സി.എ. കോഴ്സ് തുടങ്ങുന്നത്. സംസ്ഥാനതല സ്‌കൂള്‍ കലോത്സവത്തിലും ശാസ്ത്രമേളയിലും കായികമേളയിലും മികച്ച പ്രകടനം നടത്തിയ പ്രതിഭകള്‍ക്കുള്ള അനുമോദനവും ഇതോടനുബന്ധിച്ച് നടക്കും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അസൈനാര്‍, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീത വിജയന്‍, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത്, മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ്. വിജയ തുടങ്ങിയവര്‍ ചടങ്ങില്‍പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *