May 28, 2026

ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ

0
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-II (കാറ്റഗറി നമ്പര്‍ 304/2023) തസ്തികയുടെ ഇന്റര്‍വ്യൂ ജനുവരി 29,30,31 തിയ്യതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസിലും ജനുവരി 31ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസിലും നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലുണ്ട്. മൊബൈലില്‍ എസ്.എം.എസ് ഉം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും കെ ഫോം (ബയോഡേറ്റ) യും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം നിശ്ചിത സ്ഥലത്ത് നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *