May 28, 2026

സ്കൂട്ടറിൽ കാട്ടുപന്നി തട്ടി പോലീസുകാരനായ യാത്രികന് പരിക്ക്

0
Img 20250125 083541
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: അമ്മാനിക്കവലയിൽ വെച്ച് സ്കൂട്ടറിൽ കാട്ടുപന്നി തട്ടി പോലീസുകാരനായ യാത്രികന് പരിക്ക്.കൽപ്പറ്റ സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ നീർ വാരം പുത്തൻപുരക്കൽ പി വി ഷിതിനാണ് പരിക്കേറ്റത്. ഇന്ന് പഞ്ചാരക്കൊല്ലിയിലെ കടുവ വിഷയവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി കഴിഞ്ഞ് രാത്രിയോടെ തിരികെ വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. സ്‌കൂട്ടറിൽ പോകുന്നതിനിടെ കാട്ടുപന്നി റോഡിന് കുറുകെ പാഞ്ഞു വന്ന് വാഹനത്തിലിടിക്കുകയായിരുന്നു. വണ്ടിയിൽ നിന്നും തെറിച്ചുവീണ ഷിതിൻ്റെ കാൽമുട്ടിനും കൈകൾക്കും തലയ്ക്കും പരിക്കേറ്റു. തുടർന്ന് ഇദ്ധേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *