September 14, 2026

ലക്കിടിയിൽ കടുവാ സാന്നിധ്യം

0
Img 20250124 133107wtm4urz
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: ലക്കിടി അറമലയിൽ കടുവയെ കണ്ടതായി യുവാവ്. തളിപ്പുഴ ഗാന്ധി ഗ്രാമത്തിൽ ജോലി ചെയ്യുന്ന യുവാവാണ് കടുവയെ കണ്ടത്. ആരമാലയിലെ വീട്ടിലേക്കു സ്‌കൂട്ടറിൽ പോകുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് താസ ഹോട്ടലിനു പിൻവശം വെച്ച് കടുവ ചാടുകയായിരുന്നു. രാത്രി 8.15നാണു സംഭവം . മേപ്പാടി റേഞ്ച് വനം വകുപ്പുദ്യോഗസ്ഥരും വൈത്തിരി പോലീസും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *