ജീവനക്കാരെ ദ്രോഹിക്കുന്ന സർക്കാർ നയം തിരുത്തണം. കെ പി എസ് ടി എ .
കൽപ്പറ്റ :ഇടതു സർക്കാർ അധികാരമേറ്റ് 9 വർഷമായിട്ടും ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതെ ദ്രോഹിക്കുകയാണെന്ന് കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി പി വിനോദ് കുമാർ പ്രസ്താവിച്ചു. കെ പി എസ് ടി എ വയനാട് റവന്യൂ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ തൊഴിലാളി നയങ്ങൾ പിന്തുടരുന്നെന്ന് മേനി പിണറായി സർക്കാരിൻ്റെ കാലഘട്ടം ജീവനക്കാരെ സംബന്ധിച്ചിടത്തോളം വറുതിയുടെയും ദാരിദ്ര്യത്തിന്റെയും ഇരുണ്ട നാളുകളായി ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് ഷാജു ജോൺ അധ്യക്ഷത വഹിച്ചു .സെക്രട്ടറി ടി. എം. അനൂപ് ,സംസ്ഥാന നിർവാഹസമിതി അംഗങ്ങളായ ബിജു മാത്യു, ടി .എൻ. സജിൻ, എം പ്രദീപ്കുമാർ, പി. കെ. രാജൻ ,ഷേർലി സെബാസ്റ്റ്യൻ ,ജോസ് മാത്യു. എം. അശോകൻ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി .എസ്. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജോൺസൺ ഡിസിൽ വ, ഷിജു കുടിലിൽ, ടി. ജെ. റോബി, നിമാ റാണി, കെ. കെ .രാമചന്ദ്രൻ, ജിജോ കുര്യാക്കോസ്, ടോമി മാത്യു ,ആൽഫ്രഡി എന്നിവർ സംസാരിച്ചു .ഭാരവാഹികളായി ഷാജു ജോൺ (പ്രസിഡണ്ട്) ,ടി. എം. അനൂപ് (സെക്രട്ടറി )സി. കെ. സേതു ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply