May 28, 2026

മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

0
20250126 182246
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീനും സംഘവും വൈത്തിരിയിൽ വെച്ച് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിൻ കൈവശം വെച്ച യുവാവിനെ പിടികൂടി.

 

താമരശ്ശേരി കൊടുവള്ളി സ്വദേശിയായ ഇടിയാറ കുന്നുമ്മൽ വീട്ടിൽ ഷമീം. പി. പി (28) എന്നയാളാണ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ കൈവശം 1.2ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി.പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് കെ.എം, സിവിൽ എക്സൈസ് ഓഫീസർ മാരായ സജി പോൾ, പിൻ്റോ ജോൺ എന്നിവർ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *