November 15, 2026

മൾട്ടി പർപ്പസ് സെന്ററുകൾ നാടിന് സമർപ്പിച്ചു

0
IMG-20261115-WA0256(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പട്ടികവർഗ വികസന വകുപ്പ് പ്രധാൻ മന്ത്രി ജൻജതി ആദിവാസി ന്യായ മഹാ അഭിയാൻ പദ്ധതിയുടെ ഭാഗമായി മടൂർ തേക്കിൻ ഉന്നതി, പ്രകൃതി ഉന്നതികളിൽ നിർമിച്ച മൾട്ടി പർപ്പസ് സെന്ററുകൾ നാടിന് സമർപ്പിച്ചു. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ മൾട്ടി പർപ്പസ് സെന്ററുകൾ ഉദ്ഘാടനം ചെയ്തു. ഉന്നതികളിലെ ജനങ്ങളുടെ സാമൂഹിക- സാംസ്കാരിക മുന്നേറ്റത്തിനും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായകമാകും വിധത്തിലാണ് മൾട്ടി പർപ്പസ് സെന്ററുകൾ ഒരുക്കിയിരിക്കുന്നത്. ഗോത്ര സമൂഹത്തിന് വിവിധ സേവനങ്ങളും പൊതു പരിപാടികളും ഒരുക്കാനുള്ള പൊതു വേദികളായി കേന്ദ്രങ്ങൾ പ്രയോജനപ്പെടും. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ അധ്യക്ഷയായ അടിയിൽ പരിപാടിയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ്, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ (ഇൻ ചാർജ്) ടി.പി ശ്രീകല, ജില്ലാ പഞ്ചായത്ത് അംഗം ബീന വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രത്തിൻ ജോർജ്, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ടി ബിനു, സി.വി സാലി, നിർമല പ്രഭാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.സി ജിഷു , ലത ശശി, വിശ്വനാഥൻ, നുസർത്ത്, പി. വാസുദേവൻ, മഹേഷ്, ഷമീർ, ശാന്തി സുനിൽ, അഖിലേഷ്, കുഞ്ഞിമുഹമ്മദ്, ഗോപാലൻ,ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അബ്ദുൽ ഗഫൂർ, മെഡിക്കൽ ഓഫീസർ ഡോ. ഷാഹിദ്, ഐ.സി.ഡി.എസ് ഓഫീസർ ഭാഗ്യലക്ഷ്മി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.കെ സതീഷ്കുമാർ എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *