പനമരം പഞ്ചായത്തിലെ ജെഡിപി അംഗം ബെന്നി ചെറിയാൻ തൃണമൂൽ കോൺഗ്രസ്സിൽ ചേരുന്നു
പനമരം :പനമരം പഞ്ചായത്തിലെ ജെഡിപി അംഗം ബെന്നി ചെറിയാൻ തൃണമൂൽ കോൺഗ്രസ്സിൽ ചേരുന്നു.
കൂറുമാറിയതിനെ തുടർന്ന് പഞ്ചായത്ത് മെമ്പർ ബെന്നി ചെറിയാന് സി പി എം പ്രവർത്തകരുടെ മർദ്ദനമേറ്റിരുന്നു. ബുധനാഴ്ച പനമരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബെന്നി തൃണമൂൽ കോൺഗ്രസ്സിൽ ചേരുമെന്നു പ്രഖ്യാപിച്ചത്.നാളെ ബെന്നിക്ക് പി വി അൻവർ പങ്കെടുക്കുന്ന കൺവെൻഷനിൽ വച്ച് അംഗത്വം നൽകും. ബെന്നിയുടെ പിന്തുണ യു ഡി എഫ് തേടിയിട്ടുണ്ടെന്നാണ് സൂചന. യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബെന്നി കൂറുമാറി പിന്തുണച്ചതോടെ എൽ ഡി എഫിന് ഭരണം നഷ്ടമായിരുന്നു.





Leave a Reply