നവ കേരളീയം അദാലത്ത് നടത്തി
പടിഞ്ഞാറത്തറ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ വായ്പക്കർക്കുള്ള അദാലത്ത് പടിഞ്ഞാറത്തറ ബ്രാഞ്ച് ഓഫിസിൽ നടന്നു. ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ, ഡയരക്ടർ ജാഫർ പി.എ, റീജിയണൽ മാനേജർ ജോൺസൺ ടി.ജെ, സെയിൽ ഓഫിസർ ബൈജു കെ.വി, മാനേജർ ടി.സി.അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു. അദാലത്തുകൾ വരും ദിവസങ്ങളിൽ എല്ലാ ബ്രാഞ്ചുകളിലും തുടരുമെന്ന് സെക്രട്ടറി എ. നൗഷാദ് അറിയിച്ചു.





Leave a Reply