May 28, 2026

ഹാപ്പി ഹാപ്പി ഗോൾഡൻ ഡേ” വയോജന അയൽക്കൂട്ടങ്ങളുടെ കലോത്സവം സംഘടിപ്പിച്ചു.

0
Img 20250129 164007
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയും കുടുംബശ്രീ സി.ഡി. എസ്സും സംയോജിതമായി . “ഹാപ്പി ഹാപ്പി ഗോൾഡൻ ഡേ” വയോജന അയൽക്കൂട്ടങ്ങളുടെ കലോത്സവം സംഘടിപ്പിച്ചു.

കുടുംബശ്രീ വനിത ബാൻഡ് മേളം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വയോജനങ്ങളെ ആനയിച്ചു കമ്മ്യൂണിറ്റി ഹാളിലേക്ക് അധി മനോഹരമായി കൊണ്ട് പോകുന്നത് അവരിൽ കൗതുകം ഉണർത്തുകയുണ്ടായി .തുടർന്ന് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ് സ്വാഗതം ആശംസിക്കുകയും ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നഗരസഭ ചെയർമാൻ ടി .കെ രമേശ് നിർവ്വഹിക്കുകയും, ജില്ലാ മിഷൻ കോഡിനേറ്റർ സുബ്രഹ്മണ്യൻ സാർ പ്രത്യേക അതിഥിയായി ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. കൂടാതെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിഷ ടീച്ചർ, കെ റഷീദ്,കുടുംബശ്രീ സി. ഡി. എസ്സ് ചെയർപേഴ്സൺ സുപ്രിയ അനിൽ കുമാർ, .സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷേർളി കൃഷ്ണൻ അക്കൗണ്ടൻറ് രാജി, സി. ഡി. എസ് ഉപസമിതി അംഗങ്ങൾ, സിഡിഎസ് എക്സിക്യൂട്ടീവ് മാർ, എഡിഎസ് ഭാരവാഹികൾ, അയൽക്കൂട്ട അംഗങ്ങൾ ആനിമേറ്റേഴ്‌സ് തുടങ്ങിയ ആളുകളും ചടങ്ങിൽ പങ്കെടുത്തു. കുടുംബശ്രീ മെമ്പർ സെക്രട്ടറി ലിജി ജോൺസൺ നന്ദി പറയുകയും ചെയ്തു.

 

മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചതിനു ശേഷം , 60 വയസ്സ് ആയ വിമല ഭായിയുടെ നാടോടി നൃത്തത്തോടെ

കലാപരിപാടികൾ ആരംഭിച്ചു

തുടർന്ന് വിവിധ ഇനം കലാപരിപാടികളായ നാടൻപാട്ട് സ്കിറ്റ് തിരുവാതിര കൈകൊട്ടിക്കളി, കവിത, വയോജനങ്ങൾ സ്വന്തമായി എഴുതിയ കവിത. തുടങ്ങിയവയും അരങ്ങേറി. . പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും, ഫോട്ടോ എടുക്കൽ ചടങ്ങും നടന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാ അച്ഛനമ്മമാരും വളരെയേറെ സന്തോഷത്തോടെ പിരിഞ്ഞു പോവുകയും ചെയ്തു. മറക്കാനാവാത്ത ഒരു അനുഭവമായി മാറി എന്ന് വയോജനങ്ങൾ സംസാരിച്ചു. ഇനിയും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു. പുറംലോകം എന്താണെന്ന് അറിയാത്ത അച്ഛനമ്മമാർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്. അവർക്കുണ്ടാവുന്ന സന്തോഷം ഒത്തിരി വലുത് തന്നെയാണ്. ഇത്തരം പരിപാടികൾ ഇനിയും സംഘടിപ്പിക്കണമെന്ന് നഗരസഭയും സിഡിഎസും തീരുമാനിക്കുകയും ചെയ്തു.ഇവർക്ക് വേണ്ടി ഒരു വിനോദ യാത്രയും സംഘടിപ്പിക്കുന്നുണ്ടെന്നു ചെയർമാൻ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *