മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനിമായി ഒരാള്‍ പിടിയില്‍
മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആര്‍.റ്റി.സി ബസ്സിലെ യാത്രക്കാരനില്‍ നിന്നും മാരക രാസ ലഹരിയായ 4.868 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി. മലപ്പുറം വേങ്ങര സ്വദേശി ഇല്ലിക്കൊട്ടില്‍ മുഹമ്മദ് മുഷ്രിഫ് (27) എന്നയാളെ അറസ്റ്റ് ചെയ്തു. വയനാട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
പരിശോധനാ സംഘത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ വി. കെ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, ഹരിദാസ്.സി.വി പ്രിവെന്റ്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി, അനീഷ്.എ.എസ്,വിനോദ്.പി.ആര്‍ ചാള്‍സ്‌കുട്ടി ടി ഇ, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ സുധീഷ് വി,ശിവന്‍ ഇ ബി,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ ഷൈനി കെ ഇ, പ്രസന്ന ടി ജി,സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു.





Leave a Reply