വൈ എം സി എ ഡയാലിസിസ് സഹായധാ പ്രോജക്ട് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി :നാഷണല്‍ വൈഎംസിഎയും പുല്‍പ്പള്ളി വൈഎംസിഎ യൂണിറ്റും സംയുക്തമായി ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സ സഹായം നല്‍കുന്ന പദ്ധതിയാണ് ഡയാലിസിസ് സഹായത പ്രോജക്ട്.പുല്‍പ്പള്ളി വൈ എം സി എ ഓഡിറ്റോറിയത്തില്‍ കുടുംബ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ കേരള റീജിയന്‍ വൈസ് ചെയര്‍മാന്‍ കുര്യന്‍ തൂമ്പുങ്കല്‍ പ്രോജക്ട് കോഡിനേറ്റര്‍ ഷിനോജ് കണ്ണമ്പള്ളിക്ക് രോഗികള്‍ക്കുള്ള കൂപ്പണ്‍ നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.വൈ എം സി എ പുല്‍പ്പള്ളി യൂണിറ്റ് പ്രസിഡണ്ട് തോമസ് ഒറ്റകുന്നേല്‍ അധ്യക്ഷനായി.
ഒരു ഡയാലിസിസിന് ആയിരം രൂപ നല്‍കുന്നതില്‍ 500 രൂപ നാഷണലും ബാക്കി 500 രൂപ പുല്‍പ്പള്ളി യൂണിറ്റുമാണ് വഹിക്കുന്നത്.അഞ്ച് രോഗികള്‍ക്ക് ആഴ്ചയില്‍ മൂന്നു വീതം മാസത്തില്‍ 60 ഓളം ഡയാലിസിസിനാണ് സഹായം നല്‍കുന്നത്. ഇത്തരത്തില്‍ ജൂലൈ ഒന്നു മുതല്‍ ഒരു മാസത്തില്‍ 60,000 രൂപയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
യോഗത്തില്‍ കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സിന , വൈഎംസിഎ വൈത്തിരി പ്രോജക്ട് ചെയര്‍മാന്‍ ബിജു തിണ്ടിയത്ത്, സെക്രട്ടറി നോബി പള്ളിത്തറ, പ്രോജക്ട് കമ്മിറ്റി അംഗം ബെന്നി അമരികാട്ട്, ട്രഷറര്‍ ലിയോ പിഡിസി, സംസാരിച്ചു.





Leave a Reply