May 5, 2026

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് തരുവണയിൽ സമാപിച്ചു

0
IMG_20250729_205836
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “ക്രിയേഷൻ 25” ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് തരുവണയിൽ സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനുമായ എൻ. അലി അബ്ദുല്ല ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

 

കേരള ചരിത്രത്തിൽ സമസ്തയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. പരസ്പര സ്നേഹവും സൗഹൃദവുമാണ് കേരളീയ പണ്ഡിതർ പഠിപ്പിച്ചതെന്നും, കേരളത്തിന്റെ മതസൗഹാർദ്ദത്തിനും ഐക്യത്തിനും ഊന്നൽ നൽകിയ പ്രവർത്തനങ്ങളാണ് സമസ്ത നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്തയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് എല്ലാ വിഭാഗം സമൂഹങ്ങൾക്കും പ്രയോജനകരമായ നിരവധി പദ്ധതികൾ സുന്നി പ്രസ്ഥാനം ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

കെ.കെ. മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. ജില്ല, സോൺ, സർക്കിൾ ഭാരവാഹികൾ, സമസ്ത ശതാബ്ദി സമിതി ഭാരവാഹികൾ എന്നിവർ ക്രിയേഷൻ 25-ൽ പങ്കെടുത്തു.

 

വിവിധ സെഷനുകൾക്ക് ബഷീർ മാസ്റ്റർ ചെല്ലക്കൊടി, എസ്. ഷറഫുദ്ദീൻ, കെ.എസ്. മുഹമ്മദ് സഖാഫി, പി.സി. അബുഷദ്ദാദ്, എസ്. അബ്ദുല്ല മാസ്റ്റർ, സി.എച്ച്. നാസർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. വി.എസ്.കെ. തങ്ങൾ, കെ.ഒ. അഹമ്മദ് കുട്ടി ബാഖവി, കെ.എ. സലാം ഫൈസി, ഇ.പി. അബ്ദുല്ല സഖാഫി, ആലാൻ അന്ത്രു ഹാജി, കെ. അലി സഖാഫി എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *